Saturday, May 28, 2011

ടൈല്‍ പാകിയ നടപ്പാതകള്‍ !!!!!!

കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു, എറണാകുളം സൌത്ത് ഓവര്‍ ബ്രിഡ്ജിലെ നടപ്പാതകളില്‍ ടൈലിട്ട് മനോഹരമാക്കുന്നു എന്ന് പറഞ്ഞ്. ആ വാര്‍ത്ത വായിച്ചപ്പോള്‍ കുറെ നാളുകള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു വാര്‍ത്ത വന്നത് ഓര്‍ത്ത്. എറണാകുളം നോര്‍ത്ത് റയില്‍‌വേ‌സ്റ്റേഷന്‍ റോഡിലെ നടപ്പാതകളില്‍ ടൈലിട്ട് മനോഹരമാക്കിയ വാര്‍ത്ത ആണ് മനസിലേക്ക് വന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കിയായിരിക്കും ഈ നടപ്പാതകളില്‍ ടൈല്‍ പാകിയത്. നമ്മുടെ നാട്ടില്‍ നടപ്പാതകള്‍ എന്ന് പറയുന്നത് റോഡ് സൈഡിലെ കാനകള്‍ക്ക് മുകളിലുള്ള സ്ലാബുകളെ ആണല്ലോ???

നോര്‍ത്തിലെ(എറണാകുളം) വഴികളിലെ നടപ്പാതകളില്‍ ടൈല്‍ പാകാന്‍ കാശ് മുടക്കിയവര്‍ ഈ നടപ്പാതകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണന്ന് നോക്കിയിട്ടുണ്ടാവുമോ? ദേ.. ഇതാണ് ഇപ്പോഴത്തെ അവസ്ഥ!!! നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ കീഴില്‍ നിന്ന് റയില്‍‌വേ സ്റ്റേഷനിലേക്കുള്ള റോഡിലെ വലതുവശത്തെ ടൈല്‍ പാകിയ നടപ്പാതകളുടെ ഇപ്പോഴത്തെ അവസ്ഥയാണ് താഴെ ഉള്ളത്.

ഇളകിപ്പോയ ടൈലുകള്‍... 
വാരി ഇട്ടിരിക്കുന്ന മണ്ണും മെറ്റിലും....

ഇത്തരം ടൈല്‍ പാകലുകള്‍ കൊണ്ട് ആര്‍ക്കാണ് നേട്ടം.....???
ഈ നടപ്പാതകളിലൂടെ ആളുകള്‍ എങ്ങനെ നടക്കും....

ജനങ്ങളുടെ നികുതി പണം എങ്ങനേയും ചിലവഴിക്കാം എന്നല്ലേ ഇത്തരം ടൈല്‍ പാകല്‍ പദ്ധതികളില്‍ നിന്ന് നമ്മള്‍ മനസിലാക്കേണ്ടത് !!!!


3 comments:

ഭായി said...

പൊതുജനങളുടെ ദൈനം ദിന പ്രശ്നങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഈ ബ്ലോഗിന് എല്ലാവിധ ഭാവുകങളും.
നല്ല ഒരു സംരഭം ശ്രീ. തെക്കേടൻ!!

ഷൈജൻ കാക്കര said...

ആ പോട്ടേന്നെ, പുതിയ സർക്കാരിന്റെ വകയായി, വിട്രിഫൈഡ് ടൈൽസ് ഇടുന്നുണ്ട്... ബുദ്ധിമുട്ടാണെങ്ങിൽ പറയണം...

ടൈൽസ് ഇടേണ്ട സ്ഥലങ്ങൾ ഏതാണ്? അതിനുള്ള സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശക്തി നമ്മുടെ ജനത്തിന് ഉണ്ടോ? വഴിയോരങ്ങളിൽ ഇടേണ്ട ടൈൽസിന്റെ കട്ടി എത്ര? സായിപ്പും അറബിയും ടൈൽസ് വിരിച്ചു, ഇവിടെയും കിടക്കട്ടെ, അല്ലേ?

kARNOr(കാര്‍ന്നോര്) said...

:(