Sunday, May 29, 2011

മതിലേ നീ വീഴരുതേ.......

ഇത് പത്തനംതിട്ട ജില്ലാ ആശുപത്രിയുടെ മതിലാണ്. ഇടിഞ്ഞ് വീഴാറായ മതില്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത് ഊരിയെടുത്ത ഒരു കൈവരി പൈപ്പിലാണ്. കഴിഞ്ഞ ആഴ്ച ഞാന്‍ കാണുമ്പോള്‍ ഇപ്പോള്‍ താഴെ കിടക്കുന്ന പൈപ്പും ഈ മതിലിന് തങ്ങായി നിര്‍ത്തിയിട്ടുണ്ടായിരുന്നു.
കൈവരിക്കിപ്പുറം ആണ് ഓട്ടോ സ്റ്റാന്‍ഡ്. ഭാഗ്യത്തിന് അധികം ആളുകളൊന്നും ഈ നടപ്പാതയിലൂടെ നടക്കാറില്ല. ഇനി വരുന്ന കാലവര്‍ഷത്തിന് മതില്‍ ഇടിഞ്ഞു വീഴില്ല എന്നൊന്നും പറയാന്‍ പറ്റില്ല...

ജില്ലാ ആസ്ഥാനത്തുള്ള ആശുപത്രി ആണങ്കിലും ജില്ല ആശുപത്രി എന്നുള്ള പരിഗണന ഒന്നും ആരോഗ്യവകുപ്പ് ഇതിനു നല്‍കുന്നുണ്ടോ എന്ന് സംശയം ആണ്. ഈ മതില്‍ ഇടിഞ്ഞ് ആരുടെ എങ്കിലും മേല്‍ വീഴുന്നതുവരെ ഇതിനെ ഇങ്ങനെ താങ്ങി നിര്‍ത്തുമായിരിക്കും.... പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആരോഗ്യവകുപ്പ് മന്ത്രി ഈ ആശുപത്രിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുമോ??


Saturday, May 28, 2011

ടൈല്‍ പാകിയ നടപ്പാതകള്‍ !!!!!!

കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു, എറണാകുളം സൌത്ത് ഓവര്‍ ബ്രിഡ്ജിലെ നടപ്പാതകളില്‍ ടൈലിട്ട് മനോഹരമാക്കുന്നു എന്ന് പറഞ്ഞ്. ആ വാര്‍ത്ത വായിച്ചപ്പോള്‍ കുറെ നാളുകള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു വാര്‍ത്ത വന്നത് ഓര്‍ത്ത്. എറണാകുളം നോര്‍ത്ത് റയില്‍‌വേ‌സ്റ്റേഷന്‍ റോഡിലെ നടപ്പാതകളില്‍ ടൈലിട്ട് മനോഹരമാക്കിയ വാര്‍ത്ത ആണ് മനസിലേക്ക് വന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കിയായിരിക്കും ഈ നടപ്പാതകളില്‍ ടൈല്‍ പാകിയത്. നമ്മുടെ നാട്ടില്‍ നടപ്പാതകള്‍ എന്ന് പറയുന്നത് റോഡ് സൈഡിലെ കാനകള്‍ക്ക് മുകളിലുള്ള സ്ലാബുകളെ ആണല്ലോ???

നോര്‍ത്തിലെ(എറണാകുളം) വഴികളിലെ നടപ്പാതകളില്‍ ടൈല്‍ പാകാന്‍ കാശ് മുടക്കിയവര്‍ ഈ നടപ്പാതകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണന്ന് നോക്കിയിട്ടുണ്ടാവുമോ? ദേ.. ഇതാണ് ഇപ്പോഴത്തെ അവസ്ഥ!!! നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ കീഴില്‍ നിന്ന് റയില്‍‌വേ സ്റ്റേഷനിലേക്കുള്ള റോഡിലെ വലതുവശത്തെ ടൈല്‍ പാകിയ നടപ്പാതകളുടെ ഇപ്പോഴത്തെ അവസ്ഥയാണ് താഴെ ഉള്ളത്.

ഇളകിപ്പോയ ടൈലുകള്‍... 
വാരി ഇട്ടിരിക്കുന്ന മണ്ണും മെറ്റിലും....

ഇത്തരം ടൈല്‍ പാകലുകള്‍ കൊണ്ട് ആര്‍ക്കാണ് നേട്ടം.....???
ഈ നടപ്പാതകളിലൂടെ ആളുകള്‍ എങ്ങനെ നടക്കും....

ജനങ്ങളുടെ നികുതി പണം എങ്ങനേയും ചിലവഴിക്കാം എന്നല്ലേ ഇത്തരം ടൈല്‍ പാകല്‍ പദ്ധതികളില്‍ നിന്ന് നമ്മള്‍ മനസിലാക്കേണ്ടത് !!!!


Thursday, May 26, 2011

ഓട വാരിക്കുഴി



ലക്ഷകണക്കിന് രൂപ ചിലവാക്കിയാണ് കാനകള്‍ക്ക് സ്ലാബ് ഇടുന്നത്. ഈ സ്ലാബ് പൊട്ടി ഓടയ്കകത്ത് വീണാലും അധികാരികള്‍ ആരും ഇത് ശ്രദ്ധിക്കാറില്ല. സ്ലാബിന്റെ മുകളില്‍ കൂടി നടക്കുന്നവര്‍ (ഓടപ്പുറത്തെ സ്ലാബുകള്‍ ആണല്ലോ നമ്മുടെ നാട്ടിലെ നടപ്പാതകള്‍ ) സ്ലാബ് ഇല്ലാത്തിടത്ത് വേണമെങ്കില്‍ മാറിപ്പോകണം. അല്ലങ്കില്‍ ഓടയില്‍ വീണോളണം.

എറണാകുളത്തെ ഒരു ദൃശ്യമാണ് മുകളില്‍ . മാതൃഭൂമി ജ്മഗഷനില്‍ നിന്ന് ദെശാഭിമാനിയിലേക്ക് പോകുമ്പോള്‍ വലതുവശത്ത് ഈ കാഴ്ച കാണാം. പൊട്ടിപ്പോയ സ്ലാബുകള്‍ക്കിടയിലൂടെ കല്‍നടക്കാര്‍ ആരും ഓടയിലേക്ക് പോകാതിരിക്കാന്‍ ആരോ ഒരു ടയര്‍  എടുത്ത് വെച്ചിട്ടുണ്ട് അവിടെ.... അത്രയും നല്ലത് ...


ജൂണ്‍ 1 : ഹര്‍ത്താല്‍ - കൂടുന്നോ???

ജൂണ്‍ 1 ലെ ഹര്‍ത്താല്‍ എറണാകുളം -തൃശൂര്‍ ജില്ലകളില്‍ മാത്രം ആക്കിയതിനെതിരേ അന്നേ ദിവസം ഒരു കേരള ഹര്‍ത്താല്ഇന് ആഹ്വാനം ചെയ്താലോ എന്ന് ആലോചിക്കുവാ....

Tuesday, May 24, 2011

ചില്ലക്ഷരം ഇല്ലാത്ത ഒരു പരസ്യം

മെയ് 24-2011 ലെ മനോരമ കൊച്ചി എഡീഷനിലെ മൂന്നാമത്തെ പേജില്‍ നിന്നുള്ള പരസ്യം.

Friday, May 20, 2011

ആംബുലന്‍സ് അത്യാസന നിലയില്‍ !!!!


പത്തനംതിട്ട ചന്തയില്‍, നഗര സഭ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്ന് മെയ് 19/2011 ല്‍ എടുത്തത്

Thursday, May 19, 2011

പുരുഷന്മാര്‍ക്കും ചോദിക്കാന്‍ ആളായി !!!

ആഴ്ചയില്‍ ഒരു പണിമുടക്കായിരിക്കണം ലക്ഷ്യം

ഇന്ധനത്തിന് വിലകൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ നഷ്ടത്തിലേക്ക് തള്ളിവിടുന്നതിനെതിരേ പണിമുടക്കണമെന്നാണ് പറയുന്നത്. ഇന്ധനവില വര്‍ദ്ധനവാണോ KSRTC യുടെ നഷ്ടത്തിന് കാരണം. ജീവനക്കാരുടെ മനോഭാവം മാറ്റാതെ ഇന്ധനം വെറുതെ കൊടുത്തന്ന് പറഞ്ഞാലും KSRTC ലാഭത്തിലാകില്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.???? പണിമുടക്ക് നടത്തി KSRTC യെ രക്ഷപെടുത്താന്‍ പറ്റുമെങ്കില്‍ പണിമുടക്കിക്കോ, എല്ലാ ആഴ്ചയിലും പണിമുടക്കിക്കോ... ആഴ്ചയില്‍ ഒരു പണിമുടക്കായിരിക്കണം ലക്ഷ്യം !!!!!!!!!!!!!!!!

Saturday, May 14, 2011

അമ്മ


ഈ അമ്മയെപോലുള്ളവരുടെ നമയിലാണ് ലോകത്തിന്റെ നിലനില്പ്....
ഈ അമ്മയെപോലുള്ളവരെയാണ് പൂജിക്കെണ്ടത്....
ഈ അമ്മയെപോലുള്ളവരെയാണ് പ്രണമീക്കെണ്ടത്...
ഈ അമ്മയ്ക്ക് എന്റെ പ്രണാമം...

(ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയുന്നു

Wednesday, May 11, 2011

ബക്കറ്റ് പിരിവല്ല.. അപകട മുന്നറിയിപ്പാ

10-5-2011 നു കലൂര്‍ സ്നെ. ആന്റണീസ് പള്ളിയുടെ മുന്നില്‍ നിന്നുള്ള ഒരു കാഴ്ച

Monday, May 2, 2011

കോടതി വിധിയും മൂലക്കുരുവും



ചെങ്ങന്നൂര്‍- കോഴഞ്ചേരി റോഡില്‍ ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗഷനു എതിര്‍ വശത്തുള്ള മതിലില്‍ നിന്ന് (ഡയറ്റിന്റെ(DIET -District Institute of Education and Training) മതിലാണന്ന് തോന്നുന്നു)