Sunday, May 29, 2011

മതിലേ നീ വീഴരുതേ.......

ഇത് പത്തനംതിട്ട ജില്ലാ ആശുപത്രിയുടെ മതിലാണ്. ഇടിഞ്ഞ് വീഴാറായ മതില്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത് ഊരിയെടുത്ത ഒരു കൈവരി പൈപ്പിലാണ്. കഴിഞ്ഞ ആഴ്ച ഞാന്‍ കാണുമ്പോള്‍ ഇപ്പോള്‍ താഴെ കിടക്കുന്ന പൈപ്പും ഈ മതിലിന് തങ്ങായി നിര്‍ത്തിയിട്ടുണ്ടായിരുന്നു.
കൈവരിക്കിപ്പുറം ആണ് ഓട്ടോ സ്റ്റാന്‍ഡ്. ഭാഗ്യത്തിന് അധികം ആളുകളൊന്നും ഈ നടപ്പാതയിലൂടെ നടക്കാറില്ല. ഇനി വരുന്ന കാലവര്‍ഷത്തിന് മതില്‍ ഇടിഞ്ഞു വീഴില്ല എന്നൊന്നും പറയാന്‍ പറ്റില്ല...

ജില്ലാ ആസ്ഥാനത്തുള്ള ആശുപത്രി ആണങ്കിലും ജില്ല ആശുപത്രി എന്നുള്ള പരിഗണന ഒന്നും ആരോഗ്യവകുപ്പ് ഇതിനു നല്‍കുന്നുണ്ടോ എന്ന് സംശയം ആണ്. ഈ മതില്‍ ഇടിഞ്ഞ് ആരുടെ എങ്കിലും മേല്‍ വീഴുന്നതുവരെ ഇതിനെ ഇങ്ങനെ താങ്ങി നിര്‍ത്തുമായിരിക്കും.... പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആരോഗ്യവകുപ്പ് മന്ത്രി ഈ ആശുപത്രിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുമോ??


2 comments:

അളിയന്‍ said...

ആരോഗ്യ വകുപ്പിന്റെ ആരോഗ്യമുള്ള മതില്‍ .........ദൈവം സാക്ഷി.....നമ്മളും ......

Absar said...

ഓരോ ജില്ലയിലും ഇത്തരം കാഴ്ചകള്‍ ധാരാളം ഉണ്ട്.
www.absarmohamed.blogspot.com