Thursday, November 18, 2010

തലക്കെട്ടിലെ അര്‍‌ത്ഥ വ്യത്യാസം : മാതൃഭൂമി

ഇന്നത്തെ പത്രത്തിലെ മാതൃഭൂമിയുടെ(ഓണ്‍ലൈന്‍) ഒരു വാര്‍ത്താ തലക്കെട്ട് ഇങ്ങനെ
നാട്ടുകാര്‍ റോഡ് ഉപരോധിച്ചു അമ്മയുടെ സഞ്ചയനത്തലേന്ന് മകന്‍ ബൈക്കപകടത്തില്‍ മരിച്ചു

തലക്കെട്ട് വായിച്ചാല്‍ തോന്നും നാട്ടുകാര്‍ റോഡ് ഉപരോധിച്ചതുകൊണ്ടാണ് അമ്മയുടെ സഞ്ചയന തലേന്ന് മകന്‍ ബൈക്കപകടത്തില്‍ മരിച്ചതന്ന് പക്ഷേ തലക്കെട്ടിന്നു താഴെയുള്ള വാര്‍ത്ത വായിച്ചാല്‍ എന്താണ് സംഭവമെന്ന് മനസിലാവും

എടത്വ: അമ്മയുടെ സഞ്ചയനം വിളിക്കാന്‍ സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിച്ച സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. സി.പി.എം. മുട്ടാര്‍ ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. തൊഴിലാളിയുമായ മുട്ടാര്‍ പതിമ്മൂന്നില്‍ വീട്ടില്‍ പി.സി. ശശിയാണ് മരിച്ചത്. റോഡിലെ കുഴിയില്‍ ബൈക്ക് വീണതിനെത്തുടര്‍ന്ന് തലയിടിച്ചുവീണായിരുന്നു മരണം. അശാസ്ത്രീയമായി നിര്‍മിച്ച കലുങ്കും റോഡുപണി പൂര്‍ത്തിയാക്കാത്തതുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ രണ്ടുമണിക്കൂറോളം റോഡ് ഉപരോധിച്ചു.

 ആ ഹെഡിംങ്ങ് താഴെ കാണുന്ന രീതിയില്‍ മാറ്റിയിരുന്നെങ്കില്‍ വാര്‍ത്തയ്ക്കുള്ളില്‍ എന്തായിരിക്കു മെന്ന് തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാക്കാമയിരുന്നു.


Sunday, October 3, 2010

കാട്ടിലെ തടി തേവരുടെ ആന .......

പത്തനംതിട്ട ചന്തയില്‍ നിന്ന് .... കുറേ നാളായി ആ വാനിങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്

Friday, September 24, 2010

തലതിരിഞ്ഞ ബസ് സ്റ്റോപ്പ്

ഒടിഞ്ഞുപോയ ബസ് സ്റ്റോപ്പ് ബോര്‍ഡ് പോലെയാണ് ഈ വെയ്റ്റിംങ്ങ് ഷെഡും. തൂണുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്നുപോയി കമ്പികള്‍ തെളിഞ്ഞു കാണാം. അപകടം എന്തെങ്കിലും ഉണ്ടാവുമെന്നുള്ള പേടി വേണ്ട. ഇതിനുമുന്നില്‍ ആരും ബസ് കാത്ത് നില്‍ക്കാറില്ല. കാരണം ബസ് ഇവിടെയല്ല നിര്‍ത്തുന്നത്.

സ്ഥലം : ഇടപ്പള്ളി